India ജമ്മു കശ്മീരിൽ നിന്നുള്ള 630 തീർഥാടകരുടെ ആദ്യ ബാച്ച് ഹജ്ജിന് പുറപ്പെട്ടു

ശ്രീനഗർ: വാർഷിക ഹജ് തീർഥാടനത്തിനായി ജമ്മു കശ്മീരിൽ നിന്നുള്ള 630 തീർഥാടകരുടെ ആദ്യ ബാച്ച് ബുധനാഴ്ച സൗദി അറേബ്യയിലേക്ക് പുറപ്പെട്ടതായി അധികൃതർ അറിയിച്ചു.

315 യാത്രക്കാർ വീതമുള്ള രണ്ട് വിമാനങ്ങളിലായാണ് തീർഥാടകർ യാത്ര തിരിച്ചത്. ആകെ 339 പുരുഷ തീർഥാടകരും 291 സ്ത്രീ തീർഥാടകരും ഉണ്ടായിരുന്നു,തീർഥാടകർക്കായി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജമ്മു കശ്മീർ ഹജ് കമ്മിറ്റി ചെയർപേഴ്‌സൺ സഫീന ബെയ്ഗ് പറഞ്ഞു. “ഈ വർഷം ക്രമീകരണങ്ങൾ മികച്ചതാക്കാൻ ഞങ്ങൾ ശ്രമിച്ചു,” അവർ കൂട്ടിച്ചേർത്തു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT