India വന്ദേ ഭാരത് സിറ്റിംഗ് ട്രെയിനുകളുടെ വന്‍ വിജയത്തിന് ശേഷം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു
- by TVC Media --
- 13 May 2023 --
- 0 Comments
ചെന്നൈ: രാജ്യത്ത് വന്ദേ ഭാരത് സിറ്റിംഗ് ട്രെയിനുകളുടെ വന്‍ വിജയത്തിന് ശേഷം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ വരുന്നു. ട്രെയിനുകള്‍ ഉടന്‍ പുറത്തിറക്കാനൊരുങ്ങുകയാണ് റെയില്‍വേ. ഇതിനാവശ്യമായ സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മ്മാണം ഈ വര്‍ഷം പൂര്‍ത്തീകരിക്കണമെന്ന് ചെന്നൈ പെരുമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്ക് (ഐ.സി.എഫ്) റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി.
ട്രെയിനിന്റെ ട്രയല്‍ റണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഈ വര്‍ഷംതന്നെ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശത്തില്‍ ഉണ്ട്. നേരത്തെ സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മ്മാണത്തിന് പെരുമ്പൂര്‍ ഐ.സി.എഫ് തയ്യാറാണെന്ന് കോച്ച് ഫാക്ടറി അധികൃതര്‍ റെയില്‍വേ ബോര്‍ഡിനെ അറിയിച്ചതിനെ തുടർന്നാണ് ഈ സാമ്പത്തിക വര്‍ഷം തന്നെ വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പര്‍ കോച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നാണ് ലഭ്യമാകുന്ന വിവരം.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS