India എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഇനി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ യാത്രാനിരക്ക്

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ യാത്രാനിരക്ക് ഈടാക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ നടപടിയില്‍ പകച്ചുപോയിരിക്കുകയാണ് പ്രവാസികള്‍ അടക്കമുള്ള യാത്രക്കാര്‍. മുന്‍പ് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വെവ്വേറെ യാത്രാനിരക്ക് ആയിരുന്നു. അതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. 

2 മുതല്‍ 12 വയസ്സുവരെയുള്ളവര്‍ക്ക് 25 ശതമാനം വരെ യാത്രാനിരക്കില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് എല്ലാവര്‍ക്കും ഒരുപോലെയാക്കി. എയര്‍ ഇന്ത്യ, എയര്‍ ഏഷ്യയുമായി ലയിച്ച ശേഷം വെബ്സൈറ്റില്‍ വന്ന അപ്ഡേഷനിലാണ് എല്ലാവര്‍ക്കും ഒരേ നിരക്കായത്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT