India വന്ദേഭാരത് ടിക്കറ്റ്‌നിരക്ക് കുറയ്ക്കാന്‍ നീക്കം
- by TVC Media --
- 06 Jul 2023 --
- 0 Comments
ന്യൂഡൽഹി: യാത്രക്കാരുടെ കുറവ് മറികടക്കാൻ ചില ഹ്രസ്വദൂര വന്ദേഭാരത് സർവീസുകളിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ നീക്കം. ഇൻഡോർ-ഭോപ്പാൽ, ഭോപ്പാൽ-ജബൽപുർ, നാഗ്പുർ-ബിലാസ്പുർ തുടങ്ങിയ ചില റൂട്ടുകളിൽ യാത്രക്കാർ കുറവാണെന്നാണ് വിലയിരുത്തൽ. ഇവിടങ്ങളിൽ ടിക്കറ്റ് നിരക്ക് കുറച്ച് കൂടുതൽ യാത്രക്കാരെ എത്തിക്കുകയാണ് ലക്ഷ്യം.
അതേസമയം, ചുരുക്കം ചില റൂട്ടുകളൊഴികെ വന്ദേഭാരത് എക്സ്പ്രസുകൾ സർവീസ് നടത്തുന്ന മിക്ക റൂട്ടുകളിലും സീറ്റുകൾ നിറഞ്ഞു തന്നെയാണ് തീവണ്ടി ഓടുന്നതെന്നും റെയിൽവേ വ്യക്തമാക്കുന്നു, കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളാണ് യാത്രക്കാരുടെ എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS