India ഇനി സ്റ്റാറ്റസ് ആയി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച് വെയ്ക്കാം

 ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്ലിക്കേഷൻ ആണ് വാട്സ്ആപ്പ്. പുതിയ പുതിയ ഫീച്ചറുകൾ ഇടയ്ക്കിടെ തങ്ങളുടെ ഉപഭോക്താക്കൾക്കായി വാട്സ്ആപ്പ് കൊണ്ടവരാറുണ്ട്, ഇപ്പോൾ അത്തരത്തിൽ മികച്ച ഫീച്ചറുകളുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്.

സ്റ്റാറ്റസ് ആയി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച് വെയ്ക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. 'സ്റ്റാറ്റസ് ആര്‍ക്കൈവ്' എന്ന പേരില്‍ ഫീച്ചര്‍ അവതരിപ്പിക്കാനാണ് പദ്ധതി, നിലവില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സുകള്‍ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ സ്വമേധയാ അപ്രത്യക്ഷമാകും,  എന്നാൽ ഭാവിയിലേക്ക് ഉപയോഗിക്കാന്‍ കഴിയുന്നവിധം സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ് ആയി ഇടുന്ന വീഡിയോകളും ഫോട്ടോകളും സൂക്ഷിച്ച് വെയ്ക്കാന്‍ കഴിയുന്നവിധമാണ് പുതിയ ഫീച്ചര്‍.

നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്.സ്റ്റാറ്റസ് ടാബിലാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തുക.24 മണിക്കൂറിന് ശേഷം സ്റ്റാറ്റസ് ആയി ഇട്ടിരിക്കുന്ന വീഡിയോകളും ഫോട്ടോകളും അടക്കം സ്റ്റാറ്റസ് ആര്‍ക്കൈവിലേക്ക് പോകുന്നവിധമാണ് സംവിധാനം. ഇത്തരത്തില്‍ 30 ദിവസം വരെ സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ് സൂക്ഷിക്കാന്‍ സാധിക്കും., സ്റ്റാറ്റസ് ടാബിലെ മെനുവില്‍ പോയി ആര്‍ക്കൈവ് നേരിട്ട് കാണാനും ക്രമീകരണം ഉണ്ട്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT