India ഊട്ടി, കൊടൈക്കനാൽ യാത്രയ്ക്കുള്ള ഇ-പാസ് സംവിധാനം മൂന്നു മാസത്തേക്ക് കൂടി നീട്ടി
- by TVC Media --
- 01 Jul 2024 --
- 0 Comments
നീലഗിരി: ഊട്ടി, കൊടൈക്കനാൽ യാത്രയ്ക്കുള്ള ഇ-പാസ് സംവിധാനം നീട്ടി. ഇ പാസ് സംവിധാനം നീട്ടിയിരിക്കുന്നത് സെപ്തംബർ 30 വരെയാണ്, ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാൻ ടൂറിസ്റ്റുകള്‍ക്ക് ഇ പാസ് ഏർപ്പെടുത്തിയത് മെയ് 7നാണ്. ആദ്യം പറഞ്ഞിരുന്നത് ജൂണ്‍ 30 വരെ എന്നാണ് എങ്കിലും മദ്രാസ് ഹൈക്കോടതി ഇടപെട്ട് ഇ പാസ് സംവിധാനം സെപ്തംബർ 30 വരെ തുടരാൻ ഉത്തരവിടുകയായിരുന്നു.
സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത് ബെംഗളൂരു ഐ ഐ എം, ചെന്നൈ ഐ ഐ ടി എന്നിവയെ എത്ര വാഹനങ്ങൾ വരെ ഒരു ദിവസം കടത്തിവിടാം എന്നതിനെ കുറിച്ച് പഠിക്കാനായി ഏൽപ്പിച്ചിട്ടുണ്ടെന്നാണ്. ഇ- പാസ് സംവിധാനം തുടരാൻ കോടതി ഉത്തരവിട്ടത് ഇതിനുപിന്നാലെയാണ്. ജസ്റ്റിസുമാരായ എൻ സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഈ വിവരങ്ങൾ ഒരു ദിവസം പരമാവധി എത്ര വാഹനങ്ങളെ ഉള്‍ക്കൊള്ളാൻ ഈ മലയോര മേഖലയ്ക്ക് കഴിയുമെന്ന് കണ്ടെത്താൻ സഹായകരമാകുമെന്ന് നിരീക്ഷിച്ചത്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS