India ആധാർ കാർഡ് ഡിസംബർ 14 വരെ സൗജന്യമായി പുതുക്കാം
- by TVC Media --
- 22 Nov 2023 --
- 0 Comments
ഒരു ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. സർക്കാരിന്റെ എല്ലാ സേവങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാണ്, പത്ത് വർഷം മുൻപ് ആധാർ കാർഡ് എടുത്തവർ നിർബന്ധമായും പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിരുന്നു.
ആധാർ കാർഡിലെ പേര്, വിലാസം, ജനനത്തീയതി, ലിംഗഭേദം, മൊബൈൽ നമ്പർ, ഇമെയിൽ മുതലായ വിവരങ്ങളിൽ മാറ്റം വരുത്താനോ തിരുത്താനോ യുഐഡിഎഐ അനുവദിക്കുന്നുണ്ട്, ഓൺലൈൻ ആയി ആധാർ കാർഡ് പുതുക്കന്നതിന് ഡിസംബർ 14 വരെ സൗജന്യമായി ചെയ്യാമെന്ന് യുഐഡിഎഐ അറിയിച്ചിട്ടുണ്ട്.
ആധാറിലെ ജനസംഖ്യാപരമായ എല്ലാ വിശദാംശങ്ങളും സൗജന്യമായി ഓൺലൈനിൽ ചെയ്യാൻ സാധിക്കും. എന്നാൽ, ഫോട്ടോ, ഐറിസ് അല്ലെങ്കിൽ മറ്റ് ബയോമെട്രിക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ട ആളുകൾ ഒരു ആധാർ എൻറോൾമെന്റ് കേന്ദ്രം നേരിട്ട് സന്ദർശിക്കുകയും ഫീസ് അടയ്ക്കുകയും വേണം, കാരണം, വിരലടയാളം, ഐറിസ് പാറ്റേണുകൾ, മറ്റ് ബയോമെട്രിക് ഡാറ്റ എന്നിവ സ്കാൻ ചെയ്യുന്നതിന് എൻറോൾമെന്റ് സെന്ററുകളിൽ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS