ട്രംപുമായുള്ള താരിഫ് യുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണ തേടി ചൈന രണ്ട് വലിയ വികസിത രാഷ്ട്രങ്ങൾ എന്നനിലയിൽഇന്ത്യയും ചൈനയും യു.എസിൻറെ താരിഫ് നയത്തിനെതിരെ ഒരുമിച്ച് നിൽക്കുന്നത് ഇരുവർക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ന്യൂഡൽഹി: യു.എസുമായുള്ള താരിഫ് പോരാട്ടത്തിന് ഇന്ത്യയുടെ പിന്തുണ തേടി ചൈന. ഡൊണാൾഡ് ട്രംപ് താരിഫ് വർധിപ്പിച്ചതിനെ തുടർന്ന് ഉപരോധത്തിലാണ് ചൈന.104 ശതമാനം ഇറക്കുമതി തീരുവയാണ് ചൈനീസ് ഉൽപ്പന്നങ്ങൾക്കുമേൽ യു.എസ് ചുമത്തിയിരിക്കുന്നത്. സ്ഥിരമായ വളർച്ച നില നിർത്തുന്ന ഒരു സമ്പദ് വ്യവസ്ഥയാണ് ചൈനയുടേത്.

തുടർച്ചയായി പരിഷ്കരിച്ചു കൊണ്ടിരിക്കുന്ന സുസ്ഥിര നിക്ഷേപങ്ങൾ നടക്കുന്ന,ഗവേഷണങ്ങൾക്ക് ശക്തമായ പ്രാധാന്യം നൽകുന്നതാണ് തങ്ങളുടെ സമ്പദ് വ്യവസ്ഥയെന്നും ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് പറഞ്ഞു. വർഷം തോറും ആഗോള സമ്പദ് വ്യവസ്ഥയുടെ ശരാശരി 30 ശതമാനം സംഭാവന ചെയ്യുന്നത് ചൈനയുടെ സമ്പദ് വ്യവസ്ഥയാണെന്നും ബഹുമുഖ വ്യാപാര സംവിധാനം വഴി തങ്ങൾ ലോകത്തിൻറെ മറ്റു ഭാഗങ്ങളിലേക്ക് തങ്ങളുടെ വ്യാപാര മേഖല വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വലിയ വികസിത രാഷ്ട്രങ്ങൾ എന്നനിലയിൽഇന്ത്യയും ചൈനയും യു.എസിൻറെ താരിഫ് നയത്തിനെതിരെ ഒരുമിച്ച് നിൽക്കുന്നത് ഇരുവർക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധം പരസ്പരണ ധാരണയിലും നേട്ടത്തിലുമധിഷ്ടിതമാണ്. ഇരു രാജ്യങ്ങളും ഒരുമിച്ചു നിന്നാൽ അമേരിക്ക ആഗോള ദക്ഷിണ രാജ്യങ്ങളുടെ വികസനാവകാശങ്ങൾക്കുമേൽ ചുമത്തുന്ന കൈകടത്തലുകൾ അവസാനിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT