India വേദന മാറാൻ മെഫ്താലിൻ ഉപയോഗം: ആന്തരിക അവയവങ്ങളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്
- by TVC Media --
- 08 Dec 2023 --
- 0 Comments
ഡൽഹി: വ്യാപകമായി ഉപയോഗിച്ചുവരുന്ന വേദനസംഹാരി മരുന്നായ മെഫ്താലിൻ സംബന്ധിച്ച മുന്നറിയിപ്പുമായി കേന്ദ്രം, ഈ മരുന്നിന്റെ ഉപയോഗം ആന്തരിക അവയവങ്ങൾക്ക് അപകടമാണെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നും മുന്നറിയിപ്പിലുണ്ട്, ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷനാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
മരുന്നിലെ മെഫെനാമിക് ആസിഡ് എന്ന ഘടകം പല തരത്തിലുള്ള അലർജിയിലേക്ക് നയിക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കുന്നു. സാധാരണയായി രണ്ടാഴ്ച മുതൽ എട്ടാഴ്ച്ചയ്ക്കുള്ളിലാണ് പല തരത്തിലുള്ള അലർജികളും ഉണ്ടാകുന്നത്. സന്ധി വാതം, ആമവാതം, പല്ലുവേദന ഉൾപ്പടെയുള്ളവയ്ക്കാണ് മെഫ്താലിൻ കൂടുതലായി ഉപയോഗിക്കുന്നത്. മെഫ്താല്‍ ഉപയോഗിക്കുന്നവരിലെ പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന് ആരോഗ്യ പ്രവര്‍ത്തകരോടും രോഗികളോടും അഭ്യർഥിച്ചിട്ടുണ്ട്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS