India പ്ലേ സ്റ്റോറിൽ നിന്ന് 3,500 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ; നടപടി ലോൺ ആപ്പുകൾക്കെതിരെ
- by TVC Media --
- 02 May 2023 --
- 0 Comments
പ്ലേ സ്റ്റോറിൽ നിന്ന് 3,500 ലോൺ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. ഗൂഗിൾ പോളിസികൾക്കനുസൃതമല്ലാത്ത ലോൺ ആപ്പുകളാണ് നീക്കം ചെയ്തത്. ഈ ആപ്പുകൾ ഉപയോക്താക്കളുടെ അനുവാദമില്ലാതെ കോണ്ടാക്ടുകളും ഫോട്ടോകളും ചോർത്തുന്നുണ്ടെന്ന് ഗൂഗിൾ കണ്ടെത്തി. വ്യാജ ലോൺ ആപ്പുകളിലൂടെ പണം തട്ടിയെടുത്ത 14 പേരെ മുംബൈ സൈബർ പൊലീസ് പിടികൂടിയതിന് പിന്നാലെയാണ് നടപടി.
നിരവധി പേരിൽ നിന്നായി തട്ടിയെടുത്ത 350 കോടി രൂപ ക്രിപ്‌റ്റോകറൻസിയാക്കി മാറ്റി വിദേശത്ത കടത്തുകയാണ് തട്ടിപ്പുകാർ ചെയ്തത്. പേഴ്‌സണൽ ലോൺ ആപ്പുകൾക്ക് ഉപയോക്താക്കളുടെ ഫോട്ടോ, കോണ്ടാക്ട് തുടങ്ങിയ സെൻസിറ്റീവ് ഡേറ്റകൾ പ്രാപ്യമല്ലാതാക്കാൻ ഗൂഗിൾ തങ്ങളുടെ ലോൺ പോളിസി പുതുക്കിയിട്ടുണ്ട്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS