India എൽഎംവി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് 7,500 കിലോഗ്രാം വരെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാം; സുപ്രീം കോടതി

ന്യൂഡൽഹി: വാണിജ്യ ഡ്രൈവർമാർക്ക് പ്രയോജനം ചെയ്യുന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽഎംവി) ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ള വ്യക്തികൾക്ക് 7,500 കിലോഗ്രാമിൽ കൂടാത്ത ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാൻ സാധിക്കും സുപ്രീം കോടതി ബുധനാഴ്ച്ച പറഞ്ഞു. 

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ലൈസൻസിംഗ് നിയന്ത്രണങ്ങളെക്കുറിച്ച് വ്യക്തത വരുത്തിയിരിക്കുന്നത്. 7, 500 കിലോഗ്രാമിൽ താഴെയുള്ള വാഹനങ്ങളുടെ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് കൈവശമുള്ള ഡ്രൈവർമാർക്ക് അധിക അനുമതി ആവശ്യമില്ലാതെ ട്രാൻസ്പോർട്ട് വാഹനം പ്രവർത്തിപ്പിക്കാൻ അനുവാദമുണ്ട്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT