India ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി

ഡൽഹി: ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം ഉൾപ്പടെയുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി കേന്ദ്രം,  2024 മാര്‍ച്ച് 14 വരെ ഉപഭോക്താക്കൾക്ക് ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. 

ഡിസംബര്‍ 14 ആയിരുന്നു ഇതിന് മുൻപ് പറഞ്ഞിരുന്ന സമയ പരിധി. സമയ പരിധി അവസാനിക്കാറായതോടെ അക്ഷയ കേന്ദ്രങ്ങളിലും മറ്റും നല്ല തിരക്കായിരുന്നു. തിയ്യതി നീട്ടി നൽകിയ സാഹചര്യത്തില്‍ തിരക്കു കൂട്ടേണ്ടതില്ല. 

myAadhaar പോർട്ടൽ വഴി മാത്രമാണ് സൗജന്യമായി ആധാര്‍ പുതുക്കാന്‍ കഴിയുക. ആധാർ കേന്ദ്രത്തിൽ എത്തി പുതുക്കുകയാണെങ്കിൽ 50 രൂപ ഫീസ് നല്‍കണം. പേര്, ജനന തിയ്യതി, വിലാസം മുതലായ വിവരങ്ങളാണ് ഓൺലൈൻ ആയി തിരുത്താൻ കഴിയുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ആധാർ കേന്ദ്രങ്ങളിൽ പോകണം.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT