India ചെന്നൈയിൽ കനത്ത മഴ, വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി;

ചെന്നൈ: തമിഴ്‌നാട്ടില്‍ മിഗ്ജൗമ് ചുഴലാറ്റുണ്ടായതിന് പിന്നാലെ ചെന്നൈയിലടക്കം കനത്ത മഴ തുടരുന്നു. ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ അതീവജാഗ്രത നിർദേശം പുറപ്പെടുവിച്ചു,  ചെന്നൈയില്‍നിന്നുള്ള 20 വിമാനസര്‍വീസുകള്‍ റദ്ദ് ചെയ്തു. ചില വിമാനങ്ങള്‍ ബെംഗളൂരുവിലേക്കു തിരിച്ചുവിട്ടു,  23 വിമാന സർവീസുകൾ വൈകും.

അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തില്‍ പല സ്ഥലങ്ങളും വെള്ളത്തിലാണ്,  പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു വൈകിട്ട് വരെ അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്, വടക്കന്‍ തമിഴ്‌നാട്ടില്‍ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

മുന്‍കരുതലിന്റെ ഭാഗമായി ചെന്നൈ അടക്കമുള്ള 6 ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. അവധി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കും, ചെന്നൈയില്‍ അടക്കം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT