India ആദിത്യ എൽ 1 വിക്ഷേപണത്തിന് തയ്യാർ; കൗണ്ട്ഡൗൺ ഇന്ന് ആരംഭിക്കും

സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യം ആദിത്യ എൽ 1 വിക്ഷേപണത്തിന് തയ്യാറെന്ന്  ഇന്ത്യൻ ബഹിരാകാശ ഏജൻസി (ഐഎസ്ആർഒ). റോക്കറ്റും സാറ്റലൈറ്റുകളും സജ്ജമാണെന്നും ഐഎസ്ആർഒ മേധാവി എസ് സോമനാഥൻ വ്യക്തമാക്കി, വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ഇന്ന് ആരംഭിക്കും. 

നാളെ രാവിലെ 11:50 ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ആദിത്യ എൽ 1 വിക്ഷേപണം നടത്തുക. വിക്ഷേപണ റിഹേഴ്സലും വിക്ഷേപണ വാഹനത്തിന്റെ ആന്തരിക പരിശോധനയും നേരത്തെ പൂർത്തിയായിരുന്നു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT