എസ്.ബി.ഐ. എ.ടി.എം കുത്തിപ്പൊളിച്ച് 12.9ലക്ഷം കവർന്ന് മോഷ്ടാക്കൾ ബുധനാഴ്ച രാവിലെ മൂന്നു മണിക്കും അഞ്ച് മണിക്കുമിടയിലാണ് കവർച്ച നടന്നത്.
- by TVC Media --
- 11 Apr 2025 --
- 0 Comments
ഹൈദരാബാദ്: തെലങ്കാനയിലെ ചൗട്ടുപ്പാലിൽ എസ്.ബി.ഐയുടെ എ.ടി.എം കൊള്ളയടിച്ച് മോഷ്ടാക്കൾ 12.9ലക്ഷം രൂപയുമായി മുങ്ങി. ബുധനാഴ്ച രാവിലെ മൂന്നു മണിക്കും അഞ്ച് മണിക്കുമിടയിലാണ് കവർച്ച നടന്നത്.
എ.ടി.എം ഷട്ടർ കുത്തിപ്പൊളിച്ച് അകത്തു കയറിയ കള്ളൻമാർ സി.സി.ടി.വി കാമറയിൽ കറുത്ത പെയിന്റ് സ്പ്രേ ചെയ്തു. ശേഷം വെൽഡിങ് ഉപകരണങ്ങൾ ഉപയോഗിച്ച് എ.ടി.എം മെഷീൻ കുത്തിപ്പൊളിച്ചു. പണവുമായി പുറത്തിറങ്ങിയ ശേഷം മോഷ്ടാക്കൾ ഷട്ടറിട്ട് രക്ഷപ്പെട്ടു.
എ.ടി.എമ്മിൽ പണം നിറക്കാൻ ജീവനക്കാരൻ എത്തുമ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. സി. സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. പ്രതികൾക്കായി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.

Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS