India ട്രെയിൻ വെെകിയാലും വിശന്നിരിക്കേണ്ട; സൗജന്യ ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവ, ഓഫർ ഈ ട്രെയിനുകളിൽ മാത്രം

ഡൽ​ഹി: ട്രെയിൻ എത്താൻ വൈകിയാൽ ഇനി വിഷമിക്കേണ്ട. ഇന്ത്യയിലെ ട്രെയിൻ യാത്രക്കാർക്കായി റെയിൽവേ ഒരുക്കുന്ന പ്രത്യേക സേവമമാണ് ഇപ്പോള്‍ ചർച്ച. രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കായാണ് ഇത്തരം സേവനങ്ങൾ ലഭ്യമാകുന്നത്. ഈ ട്രെയിനുകളിലെ യാത്രക്കാർക്ക് അവരുടെ ട്രെയിൻ ഷെഡ്യൂൾ ചെയ്ത സമയത്തിനേക്കാള്‍ രണ്ടോ അതിലധികമോ മണിക്കൂർ വൈകിയാൽ സൗജന്യ ഭക്ഷണം നൽകാൻ പദ്ധതിയിട്ടിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.

IRCTC കാറ്ററിംഗ് നയം അടിസ്ഥാനമാക്കി പ്രത്യേക ഭക്ഷണ ഓപ്ഷനുകൾകളാണ് യാത്രക്കാർക്ക് നൽകുന്നത്.

യാത്രക്കാർക്ക് ബിസ്‌ക്കറ്റിനൊപ്പം ചായയോ കാപ്പിയോ, നൽകും. പഞ്ചസാരയുള്ളതും ഇല്ലാത്തതുമായ ചായയും കാപ്പിയും ലഭ്യമാകും

ഉച്ചഭക്ഷണത്തിൽ ചോറും പരിപ്പ് കറികളും ലഭിക്കും.

വൈകുന്നേരത്തെ ചായയുടെ കൂടെ നാല് കഷ്ണം ബ്രെഡും ഒരു ഫ്രൂട്ട് ഡ്രിങ്കും ലഭിക്കുന്നതാണ്.

അത്താഴത്തിന് യാത്രക്കാർക്ക് പൂരിയും മിശ്രിതമായ പച്ചക്കറികളും അച്ചാറും നൽകും.

ട്രെയിൻ എത്താൻ വൈകുന്ന സന്ദർഭങ്ങളിൽ ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ റീഫണ്ടും യാത്രക്കാർക്ക് നൽകുന്നതാണ്. ട്രെയിൻ മൂന്ന് മണിക്കൂറിലധികം വൈകുകയോ വഴി തിരിച്ചുവിടുകയോ ചെയ്താൽ യാത്രക്കാർക്ക് അവരുടെ ടിക്കറ്റുകൾ റദ്ദാക്കുകയോ ബുക്കിംഗ് ആപ്പ് വഴി റീഫണ്ട് ക്ലെയിം ചെയ്യുകയോ ചെയ്യാം. റെയിൽവേ കൗണ്ടറിൽ ടിക്കറ്റ് ബുക്ക് ചെയ്‌തവർ പണം തിരികെ ലഭിക്കുന്നതിന് നേരിട്ടെത്തി റദ്ദാക്കണം.

ട്രെയിൻ എത്താൻ വൈകുന്ന സന്ദർഭങ്ങളിൽ ഭക്ഷണത്തിനും റീഫണ്ടിനും അപ്പുറം യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ മറ്റ് സൗകര്യങ്ങളും വിപുലീകരിക്കും. കാത്തിരിപ്പ് മുറികളിലേക്കുള്ള പ്രവേശനത്തിന് അധിക നിരക്ക് ഈടാക്കുന്നുന്നത് തടയും. കൂടാതെ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണ സ്റ്റാളുകൾ ദീർഘനേരം പ്രവർത്തിക്കുന്ന സംവിധാനങ്ങൾ സം​ഘടിപ്പിക്കും. രാത്രി വൈകി യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (ആർപിഎഫ്) അധിക ജീവനക്കാരെ വിന്യസിപ്പിക്കുകയും ചെയ്യുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT