India കോവിഡ് കൂടുന്നു: കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കാന്‍ കോയമ്പത്തൂര്‍ ജില്ലാ ആരോഗ്യവകുപ്പ്

 കോയമ്പത്തൂര്‍: കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാന്‍ കോയമ്പത്തൂർ ജില്ലാ ആരോഗ്യവകുപ്പ്. കോവിഡ് ബാധിതര്‍ കേരളത്തില്‍ നിന്ന് വരുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ ചുമതലപ്പെടുത്തി. ചെറിയ രോഗലക്ഷണവുമായി വരുന്നവരെ ഉടന്‍തന്നെ കോവിഡ് പരിശോധനക്ക് വിധേയരാക്കും.  

കോവിഡ് സ്ഥിരീകരിച്ചവര്‍ കോയമ്പത്തൂരിലേക്കും തിരിച്ചും യാത്രചെയ്യുന്ന സന്ദര്‍ഭങ്ങളില്‍, വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനാണ് വാട്‌സാപ്പ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കേരളത്തില്‍ കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നു അധികൃതർ പറയുന്നു, അതേസമയം, കോയമ്പത്തൂരിലും കോവിഡ് കേസുകള്‍ കൂടുകയാണ്.  

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT