India സിക്കിമിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത; മരിച്ചവരുടെ എണ്ണം 19 ആയി

ഗങ്‌ടോക്: സിക്കിമിൽ വീണ്ടും മിന്നൽ പ്രളയം ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി ഉയർന്നു,  സൈനികർ ഉൾപ്പെടെ 103 പേരെയാണ് സിക്കിമിലെ പ്രളയത്തിൽ കാണാതായത്,  സിക്കിമിലെ ചുങ്താങ്ങിൽ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്, 14 പേരാണ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്.

അതേസമയം ബംഗാളിലെ ജൽപായ്ഗുരിയിൽ മോർടർ ഷെൽ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. ആറ് പേർക്ക് പരിക്ക് പറ്റി. സിക്കിമിലെ മിന്നൽ പ്രളയത്തെ തുടർന്ന് ടീസ്ത നദിയിലൂടെ ഒഴുകിവന്ന മോർടർ ഷെല്ലാണ് പൊട്ടിത്തെറിച്ചത്,  സൈനിക ക്യാമ്പിൽ നിന്ന്  പ്രളയത്തിൽ നിരവധി ആയുധങ്ങൾ ഒലിച്ചുപോയിരുന്നു,  ഇവ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ആയുധങ്ങൾ ആളുകൾ എടുക്കരുതെന്നും സൈന്യം  അറിയിച്ചു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT