India വാരാണസിയിൽ നിന്നും ഡൽഹിയിലേക്ക് പുതിയ ഓറഞ്ച് നിറത്തിൽ വന്ദേഭാരത്

ന്യൂഡൽഹി:  ഓറഞ്ച് നിറത്തിലുള്ള രണ്ടാമത്തെ വന്ദേഭാരത് എക്‌സ്‌പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യും,  തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ഓടെയാണ് പ്രധാനമന്ത്രി വാരാണസിയിൽ നിന്നും ഡൽഹിയിലേക്കുള്ള ആദ്യ യാത്രയ്ക്ക് കൊടി ഉയർത്തുക.

ഈ റൂട്ടിലോടുന്ന രണ്ടാമത്തെ വന്ദേഭാരത് എക്സ്‌പ്രസാണ്,  മറ്റുള്ള വന്ദേഭാരതിൽ നിന്നും ഒരുപാട് പ്രത്യേകതകൾ പുതിയ കോച്ചിലുണ്ടെന്നാണ് റെയിൽവെ അധികൃതർ അറിയിച്ചു.

പുതിയ കോച്ചുകളുടെ ചിത്രങ്ങളും റെയിൽവെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.ഓൺബോർഡ് വൈഫൈ ഇൻഫോടെയ്ൻമെന്റ്, ജിപിഎസ് അധിഷ്ഠിത പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, പ്ലഷ് ഇന്റീരിയറുകൾ, ടച്ച് ഫ്രീ സൗകര്യങ്ങളുള്ള ബയോവാക്വം ടോയ്ലറ്റുകൾ, ഡിഫ്യൂസ്ഡ് എൽഇഡി ലൈറ്റിംഗ്, എല്ലാ സീറ്റിനു താഴെയും ചാർജിംഗ് പോയിന്റുകൾ, വ്യക്തിഗത ടച്ചിൽ പ്രവർത്തിക്കുന്ന റീഡിംഗ് ലൈറ്റുകൾ എന്നിങ്ങനെ മികച്ച യാത്രാ സൗകര്യങ്ങൾ ഓറഞ്ച് വന്ദേഭാരതിന്റെ പ്രത്യേകതകളാണ്.

 

 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT