India വാണിജ്യ ആവശ്യങ്ങൾക്കുള്ള എല്‍പിജി വിലകുറച്ചു

രാജ്യത്തെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ 158 രൂപയാണ് കുറഞ്ഞത്. പ്രതിമാസ വില പുനഃര്‍നിര്‍ണയ നടപടികളുടെ ഭാഗമായാണ് വില പുതുക്കി നിശ്ചയിച്ചിരിക്കുന്നത്., പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തിലെത്തും.

വില പുതുക്കിയതോടെ ഡല്‍ഹിയിലെ 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസിന്റെ റീട്ടെയില്‍ വില 1522 രൂപയായി കുറഞ്ഞു. ജൂലൈയില്‍ 1680 രൂപയായിരുന്നു ഡല്‍ഹിയിലെ വാണിജ്യ ഗ്യാസിന്റെ നിരക്ക്.

കണക്കുകള്‍ അനുസരിച്ച്, ഇന്നു മതുല്‍ ആലപ്പുഴയില്‍ 1539.50 രൂപയും എറണാകുളത്തും ഇടുക്കിയിലും 1537.50 രൂപയുമായിരിക്കും വാണിജ്യ സിലിണ്ടറുകളുടെ വില. കൊല്ലം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ 1570 രൂപയും തിരുവനന്തപുരത്ത് 1558.50 രൂപ എന്നീ നിലയിലേക്കും വിലയിൽ മാറ്റമുണ്ടാകും.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT