India പുതിയ കൊവിഡ് വകഭേദങ്ങള്‍ വ്യാപിക്കുന്നു
- by TVC Media --
- 22 Aug 2023 --
- 0 Comments
ന്യുഡല്‍ഹി: ലോകത്തിന്റെ പല ഭാഗങ്ങളില്‍ പുതിയ കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചുചേർത്തു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജ്യത്തെ നിലവിലുള്ള കൊവിഡ് സാഹചര്യങ്ങളും തയ്യാറെടുപ്പുകളും വിലയിരുത്തി.
ഇന്‍ഫ്ലുവന്‍സ സംബന്ധമായ അസുഖങ്ങളുടെയും ഗുരുതരമായ ശ്വാസകോശ രോഗങ്ങളുടെയും സ്ഥിതി നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ട്. കൊവിഡ് പരിശോധനയ്ക്കും ജീനോ സീക്വന്‍സിങിനും ആവശ്യമായ സാമ്പിളുകള്‍ നല്‍കണം. നിലവിലെ ആഗോള കൊവിഡ് സാഹചര്യം യോഗത്തില്‍ ആരോഗ്യത്തില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി വിശദീകരിച്ചു. അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട BA.2.86, EG.5 എന്നീ വകഭേദങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരമനുസരിച്ച് EG.5 വകഭേദം അന്‍പതിലധികം രാജ്യങ്ങളിലും BA.2.86 വകഭേദം നാല് രാജ്യങ്ങളിലും ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS