India ആപ്പിൾ ഐഫോൺ 15: ഇന്ത്യയിലെ നിർമാണം ഉടൻ ആരംഭിക്കും
- by TVC Media --
- 18 Aug 2023 --
- 0 Comments
ചെന്നൈ: ആഗോള ടെക്ക് ഭീമനായ ആപ്പിൾ ഇറക്കാനിരിക്കുന്ന ഐഫോൺ 15 മോഡലിന്‍റെ ഭൂരിഭാഗം ഹാൻഡ്സെറ്റുകളും ശ്രീപെരുമ്പത്തൂരിലെ പ്ലാന്‍റിൽ നിർമിക്കുമെന്ന് ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പ് അറിയിച്ചു.
ആപ്പിളിന്‍റെ ചൈനയിലെ പ്രാഥമിക നിർമാണ കേന്ദ്രത്തിലേയും ശ്രീപെരുമ്പത്തൂരിലുള്ള പ്ലാന്‍റിലേയും പ്രവർത്തനങ്ങൾ തുല്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനി. ചൈനയിൽ നിർമിക്കുന്ന ഐഫോൺ 15 മോഡലുകളുടെ ഷിപ്പ്മെന്‍റിന് ശേഷമേ ശ്രീപെരുമ്പത്തൂരിൽ നിർമിക്കുന്ന ഹാൻഡ്സെറ്റുകൾ വിപണിയിലെത്തുകയുള്ളു.
ചൈനയിൽ നിർമിക്കുന്നതിലും കൂടുതൽ മോഡലുകൾ ഇന്ത്യയിലൊരുക്കാനുളള സാഹചര്യം ഇപ്പോഴുണ്ട്. അതിനാൽ തന്നെ ശ്രീപെരുമ്പത്തൂർ പ്ലാന്‍റിലെ ഉത്പാദനം വർധിപ്പിക്കുന്നതോടെ ആഗോള വിപണിയിലെത്തുന്ന നല്ലൊരു ഭാഗം ഐഫോൺ 15 മോഡലും ഇന്ത്യയിൽ നിന്നുള്ളവയായിരിക്കും. ഏപ്രിലിൽ രാജ്യത്തെ ആദ്യ റീട്ടെയിൽ സ്റ്റോർ ആരംഭിച്ചതോടെ ഇന്ത്യൻ വിപണിയിൽ നിന്നും മികച്ച ലാഭം കൊയ്യാമെന്ന ആത്മവിശ്വാസത്തിലാണ് ആപ്പിൾ അധികൃതർ.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS