India വ്യോമസേന സോഫ്റ്റ്വെയർ വികസന ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ മേധാവി
- by TVC Media --
- 10 Jul 2023 --
- 0 Comments
ബംഗളൂരു: വായുസേനയുടെ ബംഗളൂരുവിലെ സോഫ്റ്റ്വെയർ വികസന ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എസ്.ഡി.ഐ) പുതിയ മേധാവിയായി എയർ വൈസ് മാർഷൽ കെ.എൻ. സന്തോഷ് വി.എസ്.എം ചുമതലയേറ്റു.
ചീഫ് എൻജിനീയർ, ഹെഡ്ക്വാർട്ടേഴ്സ് പ്രോജക്ട്സ് ഡയറക്ടർ, ഓപറേഷനൽ നെറ്റ്വർക്സ് പ്രിൻസിപ്പൽ ഡയറക്ടർ തുടങ്ങി വ്യോമസേനയുടെ വിവിധ പ്രധാന ചുമതലകൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 2005ൽ വിശിഷ്ടസേവ മെഡൽ, 2017ൽ ഡോ. വി.എം. ഖാട്ഗെ അവാർഡ് എന്നിവയും ഇദ്ദേഹം നേടിയിട്ടുണ്ട്
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS