India ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്തിൽ വ്യാപക നാശനഷ്ടം, രണ്ടു മരണം
- by TVC Media --
- 16 Jun 2023 --
- 0 Comments
അഹമ്മദാബാദ്: ഇന്നലെ വൈകുന്നേരം കരതൊട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റിൽ ഗുജറാത്തിൽ വ്യാപക നാശനഷ്ടം.മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റില്‍ മരങ്ങളും എഴുന്നൂറോളം വൈദ്യുതക്കാലുകളും പുഴകി.
വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നു. കടലില്‍ തിരകള്‍ മൂന്നു മീറ്ററിലേറെ ഉയര്‍ന്നു.ഭാവ്നഗറില്‍ കുത്തൊഴുക്കില്‍ അകപ്പെട്ട ആടുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛനും മകനും മരിച്ചു. മരം വീണ് ദ്വാരകയില്‍ മൂന്നാള്‍ക്ക് പരിക്കേറ്റു. രൂപന്‍ ബേതില്‍ കുടുങ്ങിയ 72 പേരെ എന്‍.ഡി. ആര്. എഫ്. സംഘം രക്ഷിച്ചു, മുന്ദ്രയില്‍ അദാനി പവറിന്റെ മുഖ്യ ഓഫീസിന് കേടുപാടുകളുണ്ടായി.
940 ഗ്രാമങ്ങളിലെ വൈദ്യുത ബന്ധം തകരാറിലാവുകയും 22 പേർക്ക് വിവിധ അപകടങ്ങളിൽ പരിക്കേൽക്കുകയും ചെയ്തു.കനത്ത മഴയിലും കാറ്റിലും അകപ്പെട്ട് 23 മൃഗങ്ങൾ ചത്തതായും റിപ്പോർട്ടുണ്ട്. ജഖൗ - മാണ്ഡവി മേഖലകളിലാണ് കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്. "ബിപോർജോയ്' സൗരാഷ്ട്ര, കച്ച് മേഖലകളിലാണ് ശക്തിയോടെ വീശിയത്, 120 കിലോമീറ്റർ വരെ വേഗത കൈവരിച്ച കൊടുങ്കാറ്റ് രാജസ്ഥാനെ ലക്ഷ്യമാക്കി നീങ്ങുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചിരിക്കുന്നത്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS