India ഓ​പ്പ​റേ​ഷ​ന്‍ കാ​വേ​രി: ഇ​തു​വ​രെ 3195 പേ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ആ​ഭ്യ​ന്ത​ര സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ സു​ഡാ​നി​ല്‍ ​നി​ന്ന് ഓ​പ്പ​റേ​ഷ​ന്‍ കാ​വേ​രി​യി​ലൂ​ടെ ഇ​തു​വ​രെ 3195 പേ​രെ  ഇ​ന്ത്യ​യി​ലെ​ത്തി​ച്ചെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. മ​ട​ങ്ങി​വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ​വ​രെ​യും നാ​ട്ടി​ലെ​ത്തി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം. അ​തു​കൊ​ണ്ട് ര​ക്ഷാ​ദൗ​ത്യം തു​ട​രു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ശ്രീ​ല​ങ്ക, നേ​പ്പാ​ള്‍, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ​യും ഓ​പ്പ​റേ​ഷ​ന്‍ കാ​വേ​രി​യി​ലൂ​ടെ ഒ​ഴി​പ്പി​ച്ച​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 25നാ​ണ് സു​ഡാ​നി​ലെ ര​ക്ഷാ​ദൗ​ത്യം ആ​രം​ഭി​ച്ച​ത്. സു​ഡാ​നി​ല്‍ കു​ടു​ങ്ങി​യ​വ​രെ ആ​ദ്യം പോ​ര്‍​ട്ട് സു​ഡാ​നി​ല്‍ കൊ​ണ്ടു​വ​ന്ന് അ​വി​ടെ​നി​ന്ന് ജി​ദ്ദ​യി​ലെ​ത്തി​ച്ച​ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.  ജി​ദ്ദ കൂ​ടാ​തെ സൗ​ത്ത് സു​ഡാ​ന്‍, ഈ​ജി​പ്ത്, ചാ​ഡ്, ജി​ബൂ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും നിലവിൽ ആ​ളു​ക​ളെ മാ​റ്റി​യി​ട്ടു​ണ്ട്. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT