India തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയില്‍ വച്ചാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ അസിസ്റ്റന്‍റായിട്ടാണ് മനോബാല സിനിമയിലെത്തുന്നത്.

ഹിറ്റ് സിനിമകളായ പിള്ളൈ നില,ഊര്‍ക്കാവലന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.  എഴുനൂറോളം ചിത്രങ്ങളില്‍ മനോബാല വേഷമിട്ടിട്ടുണ്ട്.  ഹാസ്യനടനും ക്യാരക്ടർ ആർട്ടിസ്റ്റുമായ മനോബാല 'കൊണ്ട്രാല്‍ പാവം', ഗോസ്റ്റി എന്നീ സിനിമകളിലാണ് ഒടുവില്‍ അഭിനയിച്ചത്. മലയാളത്തിൽ ജോമോന്‍റെ സുവിശേഷങ്ങൾ,അഭിയുടെ കഥ അനുവിന്‍റെയും,ബിടെക് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മനോബാലയുടെ പെട്ടെന്നുള്ള വിയോഗം തമിഴ് സിനിമാലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT