India 1,947 രൂപ മുതൽ ടിക്കറ്റ്; ‘ഫ്രീഡം സെയിൽ’ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്  വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ് . ‘ഫ്രീഡം സെയിൽ’ ഓഫർ വഴി 1947 രൂപക്ക് വരെ വിമാന ടിക്കറ്റ് ലഭിക്കും .  എയർലൈനിൻ്റെ വെബ്‌സൈറ്റായ airindiaexpress.comലൂടെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ മാത്രമായിരിക്കും കുറഞ്ഞ നിരക്കിൽ ലഭിക്കുക.

ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് ബുക്ക് ചെയ്യുന്നവർക്ക് 1,947 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാകും. ഓഗസ്റ്റ് 1 മുതൽ 5 വരെ വരെ ബുക്ക് ചെയ്യാനുള്ള അവസരം ഉണ്ടാകും. സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കായുള്ള ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.

ഇതുകൂടാതെ, എയർഇന്ത്യ എക്സ്പ്രസ്. കോം വഴി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പ്രത്യേക ഇളവോടെ സീറോ ചെക്ക്-ഇൻ ബാഗേജ് എക്സ്പ്രസ് ലൈറ്റ് നിരക്കുകൾ പോലുള്ള പ്രത്യേക ആനുകൂല്യങ്ങൾ ആസ്വദിക്കാനാകും.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT