India ഇന്ത്യാ-ചൈന അതിർത്തിയിലെ കാലാവസ്ഥ അറിയാം'; സൈനികർക്ക് സഹായമായി 'അനുമാൻ ആപ്' പുറത്തിറക്കാൻ സൈന്യം

ദില്ലി: ഇന്ത്യാ-ചൈന അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്ക് വിശദമായ കാലാവസ്ഥാ പ്രവചനങ്ങൾ നൽകുന്നതിനായി അനുമാൻ ആപ്പ് അവതരിപ്പിച്ച് ഇന്ത്യൻ കരസേന. മെയ് 19ന് ദില്ലിയിൽ ആപ്പ് ലോഞ്ച് ചെയ്യും. നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിംഗുമായി (NCMRWF) സഹകരിച്ചാണ് സേന ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.  ആപ്പ് ഇന്ത്യൻ ആർമി വൈസ് ചീഫ് ലഫ്റ്റനന്റ് ജനറൽ എം വി സുചീന്ദ്ര കുമാർ ലോഞ്ച് ചെയ്യും. കഴിഞ്ഞ വർഷം നവംബർ 24നാണ് ഇന്ത്യൻ സൈന്യവും എൻസിഎംആർഡബ്ല്യുഎഫും തമ്മിൽ ആപ്പ് സംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചത്. 

വടക്കൻ അതിർത്തികളിലെ നിരീക്ഷണങ്ങൾക്കായി ഇന്ത്യൻ സൈന്യം NCMRWF നെ സഹായിക്കുമെന്നാണ് ധാരണാപത്രത്തിലെ വ്യവസ്ഥ.  ചൈനാ അതിർത്തിയിലെ  കാലാവസ്ഥാ പ്രവചനങ്ങൾക്കായി  കൂടുതൽ മികവുറ്റ ഉൽപ്പന്നങ്ങൾ സമീപഭാവിയിൽ വാങ്ങുമെന്നും ധാരണയായിട്ടുണ്ട്.  സൈനികരെ സംബന്ധിച്ച് കാലാവസ്ഥാ വിവരങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്. അതുകൊണ്ട്തന്നെ ഈ ആപ്പ് നിർണായകമാവുന്നു. ശത്രുവിനെതിരായ നീക്കങ്ങൾ ആസൂത്രണം ചെയ്യാൻ ഇത് സഹായകമാകും. 
 
എൻ‌സി‌എം‌ആർ‌ഡബ്ല്യു‌എഫിൽ നിന്നുള്ള ഡാറ്റയുടെ സഹായത്തോടെയാണ് കൂടുതൽ കൃത്യതയോടെ വെടിവെക്കാൻ സേനയ്ക്ക് കഴിഞ്ഞത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇന്ത്യൻ സൈന്യം 2023-നെ 'മാറ്റങ്ങളുടെ വർഷമായി' ആചരിക്കുകയാണ്.  യുദ്ധഭൂമി നിരീക്ഷണ സംവിധാനം, സൈന്യത്തിനായുള്ള സാഹചര്യ ബോധവൽക്കരണ മൊഡ്യൂൾ, എന്റർപ്രൈസ്-ക്ലാസ് ജിഐഎസ് എന്നിവയ്‌ക്കായുള്ള സാഹചര്യ റിപ്പോർട്ടിംഗ് എന്നിവ ഉൾപ്പെടുന്ന നിരവധി സാങ്കേതികവിദ്യകൾ അടിസ്ഥാനമാക്കിയുള്ള പദ്ധതികളാണ് നിലവിൽ പുരോ​ഗമിക്കുന്നത് . പ്ലാറ്റ്ഫോം (ഇ-സിട്രെപ്പ്), പ്രോജക്റ്റ് അവഗത്, പ്രോജക്റ്റ് ഇന്ദ്ര തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഈ പദ്ധതികൾ സൈനികനീക്കങ്ങളെ പുനർരൂപപ്പെടുത്തുകയും പുനഃക്രമീകരിക്കുകയും ചെയ്യുന്നു. ഇത് സേനയുടെ  പ്രവർത്തനക്ഷമതയെ വർധിപ്പിക്കുകയും ചെയ്യുന്നു.

സേനയിലെ യന്ത്രവൽക്കരണം എന്നത് സാങ്കേതികതയ്‌ക്കൊപ്പം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു തുടർ പ്രക്രിയയാണ്. ഡിജിറ്റൽ രം​ഗത്ത് ഇന്ത്യൻ സേനയുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന് നിരവധി സുരക്ഷിതമായ യന്ത്രവൽകൃത പദ്ധതികൾ നടന്നുവരുന്നുണ്ട്. സംവിധാനങ്ങളും പ്രക്രിയകളും പ്രവർത്തനങ്ങളും ലളിതമാക്കുക എന്ന  ലക്ഷ്യത്തോടെയാണ് ഇവ പ്രാവർത്തികമാക്കുന്നത്.  മാനവ വിഭവശേഷി, ലോജിസ്റ്റിക്‌സ്, ഇൻവെന്ററി മാനേജ്‌മെന്റ്, മെഡിക്കൽ സേവനങ്ങൾ, മറ്റ് അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ, പ്രവർത്തനക്ഷമത എന്നിവയും ഇതിലൂടെ കൂടുതൽ കാര്യക്ഷമമാവുമെന്നും സേനയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 
 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT