India ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു;

മുംബൈ: അതി ശക്തമായ 'ബിപോർജോയ്' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. മധ്യകിഴക്കൻ അറബിക്കടലിന് മുകളിലുള്ള അതിശക്തമായ ബിപോർജോയ് ചുഴലിക്കാറ്റ്‌ ബുധനാഴ്ച രാവിലെ വരെ വടക്ക് ദിശയിയിൽ സഞ്ചരിച്ച് തുടർന്ന് വടക്ക്, വടക്കുകിഴക്ക് ദിശ മാറി സൗരാഷ്ട്ര, കച്ച് അതിനോട് ചേർന്നുള്ള പാകിസ്ഥാൻ തീരത്ത് മണ്ഡവിക്കും (ഗുജറാത്ത്‌) കറാച്ചിക്കും ഇടയിൽ വ്യാഴാഴ്ച പരമാവധി 150 km/ hr വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സാഹചര്യങ്ങൾ വിലയിരുത്താൻ  പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര യോഗം വിളിച്ചു,ഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര തീരപ്രദേശങ്ങളില്‍ അധികൃതര്‍ ചുഴലിക്കാറ്റ് ജാഗ്രതാനിർദേശം നല്‍കി.

വ്യാഴാഴ്ച വരെ കടല്‍ വളരെയധികം പ്രക്ഷുബ്ധമാകും. ബുധനാഴ്ച വരെയുള്ളതിനേക്കാള്‍ വലിയ പ്രക്ഷുബ്ധാവസ്ഥയായിരിക്കും വ്യാഴാഴ്ച ഈ മേഖലയിലെ സമുദ്രത്തിലുണ്ടാകുക, നാളെ മുതല്‍ വ്യാഴം വരെ അതിശക്തമായ മഴയും ശക്തമായ കാറ്റുമുണ്ടാകും. കച്ച്, ജാംനഗര്‍, മോര്‍ബി, ഗീര്‍ സോമനാഥ്, പോര്‍ബന്ദര്‍, ദേവ്ഭൂമി ദ്വാരക ജില്ലകളിലാണ് മഴയും കാറ്റുമുണ്ടാകുക.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT