India ചെന്നൈയിൽ റെക്കോർഡ് മഴ: വിമാനങ്ങൾ വഴിതിരിച്ചു വിട്ടു

ചെന്നൈ: കാലവർഷം ശക്തിപ്രാപിച്ചതോടെ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത് മഴ തുടരുന്നു. ചെന്നൈയിൽ 27 വർഷത്തിനിടെ പെയ്ത റെക്കോർഡ് മഴയാണ് ഇന്നലെ പെയ്തത്,  1996 ന് ശേഷം ആദ്യമായി ജൂണിൽ ചെന്നൈയടക്കം പല ജില്ലകളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. 

തമിഴ്നാട്ടിൽ പരക്കെ മഴ തുടരുകയാണ് . ചെന്നൈയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിൽ 140 മില്ലിമീറ്റർ മഴ പെയ്തു.  ഇതാദ്യമാണ് 1996 ന് ശേഷം ജൂണിൽ ഇത്രയും മഴ ലഭിക്കുന്നത്. 

 ചെന്നൈയിൽ പറന്നിറങ്ങേണ്ട 10 വിമാനങ്ങൾ ബെംഗളൂരു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു,  ചെന്നൈയിൽ പുറപ്പെടേണ്ട വിമാനങ്ങൾ മഴയെ തുടർന്ന് വൈകി,  വിമാനങ്ങൾ എപ്പോൾ പുറപ്പെടുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 
 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT