India ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്രസർക്കാർ

സഹകരണ മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്രസർക്കാർ, റിപ്പോർട്ടുകൾ പ്രകാരം, ഭക്ഷ്യധാന്യ സംഭരണശേഷി 700 ലക്ഷം ടൺ വർദ്ധിപ്പിക്കാൻ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്.

ധാന്യ സംഭരണശേഷി ഉയർത്തുന്നതിലൂടെ ലോകത്തിലെ ഏറ്റവും വലിയ ധാന്യ ബാങ്കായി മാറാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.  കൂടാതെ, കൃഷി, കിസാൻ ക്ഷേമം, ഉപഭോക്തൃ കാര്യം, ബഹുജന വിതരണം തുടങ്ങി ഭക്ഷ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള കോടിക്കണക്കിന് രൂപയുടെ പദ്ധതികൾക്കും കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ടുണ്ട്.

നിലവിൽ, രാജ്യത്ത് പ്രതിവർഷം 3,100 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. എന്നാൽ, ഇന്ത്യയുടെ ധാന്യ സംഭരണശേഷി 47 ശതമാനം മാത്രമാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്ത് ധാന്യം സംഭരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് അതിവേഗം തുടക്കമിടുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംഭരണശേഷി 2,150 ലക്ഷം ടണ്ണായി ഉയർത്തുന്നതാണ്,   കൂടാതെ, ഓരോ ബ്ലോക്കിലും 2,000 ടൺ ശേഷിയുള്ള ഗോഡൗൺ സ്ഥാപിക്കും. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT