India വായു മലിനീകരണം കൂടുന്നു, ഘട്ടം ഘട്ടമായി ഡീസൽ 4- വീലറുകൾ നിരോധിക്കണമെന്ന ശുപാർശ സമർപ്പിച്ച് വിദഗ്ധസമിതി
- by TVC Media --
- 09 May 2023 --
- 0 Comments
രാജ്യത്തെ നഗരപ്രദേശങ്ങളിൽ വായുമലിനീകരണം ഉയരുന്നതിനാൽ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നാല് ചക്ര വാഹനങ്ങൾ നിരോധിക്കാൻ കേന്ദ്രസർക്കാരിന് ശുപാർശ നൽകി. 2027 ഓടെയാണ് ഡീസലിൽ പ്രവർത്തിക്കുന്ന നാല് ചക്രവാഹനങ്ങൾ നിരോധിക്കാൻ ആവശ്യപ്പെട്ടത്.
ഡീസലിന് പകരം വൈദ്യുത, പ്രകൃതിവാതക ഇന്ധന വാഹനങ്ങളിലേക്ക് മാറാനും വിദഗ്ധ സമിതി നിർദേശം നൽകിയിട്ടുണ്ട്. 2030- നകം ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകൾക്ക് അനുമതി നൽകരുതെന്നും ശുപാർശ ചെയ്തിട്ടുണ്ട്. പെട്രോളിയം മന്ത്രാലയം രൂപീകരിച്ച വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ ഉൾപ്പെടുത്തിയത്.
പെട്രോളിയം മന്ത്രാലയ മുൻ സെക്രട്ടറി തരുൺ കപൂർ അധ്യക്ഷനായ ഊർജ്ജ പരിവർത്തന ഉപദേശക സമിതിയാണ് കേന്ദ്രസർക്കാരിന് മുമ്പാകെ ശുപാർശകൾ നൽകിയിരിക്കുന്നത്. ഒരു ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന നഗരങ്ങളിലും, പൊലൂഷൻ കൂടുതലുള്ള നഗരങ്ങളിലും വായു മലിനീകരണം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS