മാമോക് ഖത്തർ ചാപ്റ്റർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു വാശിയേറിയ കലാശമത്സരത്തിൽ സുഹൈബ് -ആദിൽ ടീം ചാമ്പ്യന്മാരായി. സാദിഖ് -അദ്നാൻ എന്നിവർ റണ്ണേഴ്സ് അപ്പായി.
- by TVC Media --
- 30 Jun 2025 --
- 0 Comments
ദോഹ: കാമ്പസ് ലീഗ് ഖത്തർ കായിക മത്സരങ്ങളുടെ ഭാഗമായി മുക്കം മുഹമ്മദ് അബ്ദുറഹിമാൻ മെമോറിയൽ ഓർഫനേജ് കോളജ് അലുമ്നി ഖത്തർ ചാപ്റ്റർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു. സിംഗ്ൾ, ഗ്രൂപ് ഇനങ്ങളിലായി നിരവധിപേർ പങ്കെടുത്തു.വാശിയേറിയ കലാശമത്സരത്തിൽ സുഹൈബ് -ആദിൽ ടീം ചാമ്പ്യന്മാരായി. സാദിഖ് -അദ്നാൻ എന്നിവർ റണ്ണേഴ്സ് അപ്പായി.അലുമ്നി ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ഇല്യാസ് കെൻസ അധ്യക്ഷത വഹിച്ചു. വിന്നേഴ്സിനുള്ള ട്രോഫി ഇന്ത്യൻ സ്പോർട്ട്സ് ക്ലബ് ജനറൽ സെക്രട്ടറി ഹംസ യൂസുഫും റണ്ണേഴ്സിനുള്ള ട്രോഫി മാമോക് കാമ്പസ് ലീഗ് ചെയർമാനും ബ്രില്യന്റ് ഗ്രൂപ് എം.ഡിയുമായ എ.എം. അഷ്റഫും സമ്മാനിച്ചു. ജനറൽ സെക്രട്ടറി ഇർഷാദ് ചേന്ദമംഗലൂർ നന്ദി പറഞ്ഞു.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS