Qatar ഐഡിയൽ ഇന്ത്യൻ സ്‌കൂൾ 'സയന്‍സ് ആന്‍ഡ് മാത്‌സ് ഒളിമ്പ്യാഡ്' ജൂൺ 8ന് ദോഹയിൽ

ദോഹ: ഖത്തറിലെ വിവിധ സ്കൂളുകളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്ന 'സയന്‍സ് ആന്‍ഡ് മാത്‌സ് ഒളിമ്പ്യാഡ്' മാസെറ്റ് ജൂണ്‍ മൂന്നിന്.ജൂണ്‍ എട്ടിന് വിജയികളെ പ്രഖ്യാപിക്കും,3000 ഖത്തര്‍ റിയാലും സ്വര്‍ണ മെഡലും സര്‍ട്ടിഫിക്കറ്റുമാണ് ഒന്നാം സമ്മാനം, 2000 റിയാലും വെള്ളിമെഡലും സര്‍ട്ടിഫിക്കറ്റും രണ്ടാംസമ്മാനമായും മൂന്നാം സമ്മാനമായി 1000 റിയാലും മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മത്സരത്തിനുള്ള രജിസ്ട്രേഷന്‍ കഴിഞ്ഞദിവസം മുതല്‍ ആരംഭിച്ചു. മേയ് 25വരെയാണ് രജിസ്‌ട്രേഷനുള്ള സമയപരിധി. 15 റിയാലാണ് ഫീസ്. മേയ് 20വരെ ഐഡിയില്‍ ഇന്ത്യന്‍ സ്കൂള്‍ ഓഫീസില്‍ നിന്നും രജിസ്ട്രേഷന്‍ ഫോം ലഭിക്കും. എട്ട്, ഒമ്ബത്, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസമന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തുന്ന സയന്‍സ് ആന്‍ഡ് മാത്‌സ് ഒളിമ്പ്യാഡ് ജൂണ്‍ മൂന്നിന് രാവിലെ 10മുതല്‍ 11വരെയാണ് നടക്കുക.

വിവിധ സ്‌കൂളുകളില്‍നിന്നായി 2000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ സ്‌കൂള്‍ പ്രസിഡന്റ് ഡോ. ഹസന്‍ കുഞ്ഞി എം.പി, പ്രിന്‍സിപ്പല്‍ ശൈഖ് ഷമീം , ഒളിമ്പ്യാഡ്  കോഓഡിനേറ്റര്‍മാരായ റഫീക്ക്, റിയാസ് എന്നിവര്‍ പങ്കെടുത്തു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT