Qatar ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കമാവും
- by TVC Media --
- 12 Jun 2023 --
- 0 Comments
ദോഹ: ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന ദോഹ രാജ്യാന്തര പുസ്തകോത്സവത്തിന് ഇന്ന് തുടക്കമാവും,12 മുതൽ 21 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലാണ് അക്ഷരങ്ങളുടെ മഹാമേള നടക്കുക.
വായനയിലൂടെ നാം ഉയരുന്നു’ എന്നതാണ് ഈ വര്‍ഷത്തെ പുസ്തക മേളയുടെ പ്രമേയം.മലയാളത്തിൽ നിന്ന് ഇസ് ലാമിക് പബ്‌ളിഷിങ് ഹൗസ്(ഐ.പി.എച്)മേളയിൽ പങ്കെടുക്കുന്നുണ്ട്, പുസ്തകങ്ങളുടെ പ്രദര്‍ശനം, വില്‍പന എന്നിവയ്ക്ക് പുറമെ,വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും പുസ്തക പ്രകാശനങ്ങളും പുസ്തകോല്‍സവത്തിന്റെ ഭാഗമായി നടക്കും.
ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരേയും വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ രാത്രി 10 മണിവരേയുമാണ് സന്ദര്‍ശന സമയം.
‘
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS