Qatar ഖത്തറിൽ നിന്നുള്ള ജിസിസി യാത്രക്കാർക്കായി വൊഡാഫോൺ റോമിംഗ് പാക്കേജ് പുറത്തിറക്കി
- by TVC Media --
- 27 Jun 2023 --
- 0 Comments
ദോഹ: ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്കായി വോഡഫോൺ ഖത്തർ ‘വോഡഫോൺ ജിസിസി പാസ്‌പോർട്ട്’ പുറത്തിറക്കി.
5 ജിബി റോമിംഗ് ഡാറ്റയും 100 റോമിംഗ് മിനിറ്റുകളും ഉൾപെടുന്നതാണ് പാക്കേജ്, 7 ദിവസം സാധുതയുള്ള 150 ഖത്തർ റിയാലിന്റെ പാക്കേജ് സൗദി അറേബ്യ, യു.എ.ഇ,ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ തുടങ്ങി എല്ലാ ജിസിസി രാജ്യങ്ങളിലും ഉപയോഗിക്കാൻ കഴിയും.
പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് മൈ വോഡഫോൺ ആപ്പ്, കോൾ സെന്റർ അല്ലെങ്കിൽ *110*150# ഡയൽ ചെയ്ത് പാക്കേജ് ആക്റ്റീവ് ആക്കാൻ കഴിയും.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS