Qatar ദോഹ,ബഹ്‌റൈൻ വിമാന സർവീസുകൾ മെയ് 25ന് പുനരാരംഭിക്കും
- by TVC Media --
- 17 May 2023 --
- 0 Comments
ദോഹ: 2017 ലെ ഉപരോധത്തിന് പിന്നാലെ നിർത്തിവെച്ചഖത്തറിനും ബഹ്റൈനുമിടയിലെ വിമാന സർവീസുകൾ മെയ് 25 മുതൽ പുനരാരംഭിക്കുംനീണ്ട ആറ് വർഷങ്ങൾക്ക് ശേഷമാണ് ബഹ്‌റൈനിലെ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതെന്ന് ബഹ്‌റൈൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. റിയാദിൽ ഗൾഫ് കോപ്പറേഷൻ കൗൺസിൽ (ജി.സി.സി) ആസ്ഥാനത്ത് ഏപ്രിൽ 12 ന് നടന്ന കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ ബന്ധം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്.
അൽ ഉല കരാറിന് ശേഷം സൗദിയുമായും യു.എ.ഇയുമായും ഖത്തറിന്റെ ബന്ധം പുനഃസ്ഥാപിച്ചെങ്കിലും ഖത്തറും ബഹ്‌റൈനും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകാൻ ഏറെ സമയമെടുത്തു, ഇരുരാജ്യങ്ങളും തമ്മിൽ നിരവധി തർക്കങ്ങൾ നിലനിന്നതാണ് വിമാന സർവീസുകൾ ഉൾപെടെ നയതന്ത്ര ബന്ധം പഴയ നിലയിലാകാൻ വൈകിയത്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS