Qatar ഖത്തറിൽ തൊഴിൽ,സന്ദർശക വിസകൾക്കായി അപേക്ഷിച്ചിട്ടുള്ളവർ വിവരങ്ങളറിയാൻ ഇക്കാര്യങ്ങൾ ചെയ്‌താൽ മതി

ദോഹ: ഖത്തറിലേക്ക് ഏതെങ്കിലും തരത്തിലുള്ള വിസകൾക്കായി നിങ്ങൾ അപേക്ഷ നൽകിയിട്ടുണ്ടോ? വിസയ്ക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് അപ്ലിക്കേഷന്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ അവസരമുള്ളതിനാൽ ഓൺലൈനായി തന്നെ നിങ്ങൾക്ക് വിവരങ്ങൾ അറിയാനും പ്രിന്റ് എടുക്കാനും കഴിയും, രണ്ട് സമര്‍പ്പിത പ്ലാറ്റ്‌ഫോമുകളിലൂടെ വിസ അപേക്ഷകര്‍ക്ക് അവരുടെ വിസ അപേക്ഷയുടെ നിലവിലെ അവസ്ഥ ഓണ്‍ലൈനായി പരിശോധിക്കാനുള്ള അവസരമുണ്ട്.

ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-സേവന പോര്‍ട്ടല്‍ വഴി തൊഴില്‍ വിസ, സന്ദര്‍ശന വിസ ഉള്‍പ്പടെ മന്ത്രാലയം വാഗ്ദാനം നല്‍കുന്ന വിവിധ സേവനങ്ങളെക്കുറിച്ച് ഉപയോക്താക്കാള്‍ക്ക് അറിയാനാവും. ഇതിനായി https://portal.moi.gov.qa/wps/portal/MOIInternet/services/inquiries/visaservices എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. '

Visa inquiry and printing' എന്നതില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പാസ്‌പോര്‍ട്ട് നമ്പറും ദേശീയതയും നല്‍കുക, തുടര്‍ന്ന് തന്നിരിക്കുന്ന ചിത്രത്തിലെ സ്ഥിരീകരണ കോഡ് നല്‍കിയ ശേഷം സബ്മിറ്റ് എന്ന് ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ വിസ അപേക്ഷയുടെ സ്റ്റാറ്റസ് ലഭ്യമാകും.

ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ വിസ സെന്റര്‍ വഴി റസിഡന്‍സ് വിസയ്ക്കായി അപേക്ഷിക്കാവുന്നതാണ്, https://www.qatarvisacenter.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇംഗ്ലീഷ്, അറബി, നേപ്പാളി, ബംഗാളി, ഉറുദു, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ഫിലിപ്പിനോ, സിംഹള എന്നീ ലഭ്യമായ ഭാഷകളില്‍ ഒന്ന് തിരഞ്ഞെടുത്ത് നിങ്ങളുടെ ദേശീയത നല്‍കുക. തുടര്‍ന്ന് ട്രാക്ക് അപ്ലിക്കേഷനില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പാസ്‌പോര്‍ട്ട് നമ്പറും വിസ നമ്പറും നല്‍കുക. ക്യാപ്ച കോഡ് കൂടി ടൈപ്പ് ചെയ്ത് നല്‍കിയാല്‍ നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് അറിയാനാവും.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT