Qatar തിമിംഗല സ്രാവുകളെ കണ്‍നിറയെ കണ്ട് കപ്പല്‍ യാത്ര, പുതിയ പാക്കേജുമായി ഡിസ്‌കവര്‍ ഖത്തര്‍

ദോഹ: ഖത്തര്‍ സമുദ്രത്തിലൂടെ സഞ്ചരിക്കാനും ഭീമന്‍ തിമിംഗല സ്രാവുകളെ കണ്‍നിറയെ കാണാനുമുള്ള അവസരമൊരുക്കി ഡിസ്‌കവര്‍ ഖത്തര്‍. മേയ് 18 മുതല്‍ ആഗസ്റ്റ് അവസാനം വരെയാണ് ഡിസ്‌കവര്‍ ഖത്തറിന്റെ രണ്ടാമത് യാത്ര പാക്കേജ് ലഭ്യമാകുക. 

അത്യാധുനിക സംവിധാനങ്ങളും പഞ്ചനക്ഷത്ര സൗകര്യങ്ങളുമുള്ള ആഡംബര പര്യവേക്ഷണ കപ്പലിലൂടെയുള്ള യാത്ര പാക്കേജാണ് ഖത്തര്‍ എയര്‍വേസിന്റെ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് ഡിവിഷനായ ഡിസ്‌കവര്‍ ഖത്തര്‍ മുന്നോട്ടുവെക്കുന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്തതും കടുത്ത നിയന്ത്രണത്തിലുള്ളതുമായ സമുദ്രമേഖലയില്‍ പ്രവേശിക്കുന്നതിനും ഖത്തറിന്റെ വൈവിധ്യങ്ങള്‍ അടുത്തറിയുന്നതിനും അവസരം ലഭിക്കും. 

വ്യാഴം മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളിലാണ് എട്ടു മണിക്കൂര്‍ നീണ്ട യാത്രയ്ക്കുള്ള അവസരം ലഭിക്കുക. 40 സീറ്റുകളുള്ള കാറ്റമരനിലോ, 16 സീറ്റുകളുള്ള പ്രത്യേക ആഡംബര നൗകയിലോ യാത്ര ചെയ്യാവുന്നതാണ്. വൈഫൈ, റിഫ്രഷ്‌മെന്റുകള്‍, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം എന്നിവ യാത്ര പാക്കേജില്‍ ലഭ്യമായിരിക്കും. 249 ഡോളര്‍ മുതലാണ് പാക്കേജ് ആരംഭിക്കുന്നത്.

60 ദശലക്ഷം വര്‍ഷത്തിലേറെയായി ഭൂമിയില്‍ വസിക്കുന്നവരാണ് തിമിംഗല സ്രാവുകള്‍. അവയ്ക്ക് 12 മീറ്ററിലധികം നീളം വരും. 60 മുതല്‍ 100 വയസ്സുവരെ ശരാശരി ആയുസ്സുണ്ട്. തിമിംഗല സ്രാവുകളുടെ മുന്നൂറോളം വരുന്ന കൂട്ടത്തെയാണ് ഖത്തറില്‍ കാണാന്‍ സാധിക്കുക.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT