Qatar മുൻ‌കൂർ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് അബുസമ്ര അതിർത്തിയിൽ പ്രത്യേക സൗകര്യം ഒരുക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ : ഈദുൽ ഫിത്വർ ആഘോഷങ്ങൾക്കായി അബുസമ്ര പ്രവേശന കവാടം  വഴി യാത്ര ചെയ്യുന്ന മുൻകൂട്ടി രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം.മെട്രാഷ് 2 വഴി മുൻ‌കൂർ രജിസ്റ്റർ ചെയ്തവർക്ക് വരി നിൽക്കാതെ സമയ നഷ്ടം ഒഴിവാക്കി യാത്ര ചെയ്യാൻ പ്രത്യേക ട്രാക് സജ്ജീകരിച്ചിട്ടുണ്ട്.മന്ത്രാലയം ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തേക്കുള്ള വിസ സേവനങ്ങൾ എളുപ്പമാക്കുന്നതിന് ഹയ്യ പ്ലാറ്റ്‌ഫോം വിപുലീകരിക്കുമെന്ന് അറിയിച്ചതിന്  പിന്നാലെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തേക്കുള്ള വിസ സേവനങ്ങൾ എളുപ്പമാക്കുന്നതിന് ഹയ്യ പ്ലാറ്റ്‌ഫോം വിപുലീകരിക്കുമെന്ന് അറിയിച്ചതിന്  പിന്നാലെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

"ഖത്തരി പൗരന്മാർക്കും താമസക്കാർക്കും മെട്രാഷ് 2 വഴി അബു സമ്ര  ബോർഡർ ക്രോസിംഗിനായുള്ള പ്രീ-രജിസ്‌ട്രേഷൻ സേവനം പ്രയോജനപ്പെടുത്താം, മുൻകൂട്ടി രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് മാത്രമായി അബു സമ്ര  അതിർത്തിയിലെ ഫാസ്റ്റ് ലെയ്‌നിലൂടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്നതാണ്-"മന്ത്രാലയം ട്വീറ്റിൽ വിശദീകരിച്ചു.

ഏതെങ്കിലും തരത്തിലുള്ള സന്ദർശക വിസയിൽ സ്വന്തം വാഹനങ്ങളിൽ ഖത്തറിലേക്ക് വരുന്നവർ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിരിക്കണമെന്നാണ് നിർദേശം.

ഈ സേവനം പ്രയോജനപ്പെടുത്തുന്നതിന്, ഉപയോക്താക്കൾ  Metrash2 ആപ്പിൽ ലോഗിൻ ചെയ്ത ശേഷം 'ട്രാവൽ സർവീസസ്' ഓപ്‌ഷൻ തിരഞ്ഞെടുത്ത് 'അബു സംമ്ര ബോർഡർ ക്രോസിംഗിനായുള്ള പ്രീ-രജിസ്‌ട്രേഷൻ' വിഭാഗത്തിൽ വാഹനം, ഡ്രൈവർ, യാത്രക്കാർ എന്നിവരുൾപ്പെടെ ആവശ്യമായ വിവരങ്ങൾ നൽകണം.അഭ്യർത്ഥന സ്ഥിരീകരിച്ച ശേഷം, മന്ത്രാലയം ഗുണഭോക്താവിന്  എസ്എംഎസ് സന്ദേശം  അയയ്ക്കും.സന്ദർശകർക്ക് വെബ്‌സൈറ്റിലോ ആപ്ലിക്കേഷനിലോ ഹയ്യ പ്ലാറ്റ്‌ഫോം വഴിയോ മുൻകൂറായി രജിസ്റ്റർ ചെയ്യാനും സൗകര്യമുണ്ട്.ഇതിനായി പ്രത്യേകം ഫീസ് ഈടാക്കില്ല.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT