Qatar ലോകകപ്പ് യോഗ്യതാ മൽസരം,ഇന്ത്യക്കെതിരെ ഖത്തറിന് ജയം
- by TVC Media --
- 22 Nov 2023 --
- 0 Comments
ദോഹ : ഭുവനേശ്വറിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിനെതിരെ ഇന്ത്യക്ക് തോൽവി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയെ ഖത്തര്‍ തോൽപിച്ചത്.
കൗണ്ടർ അറ്റാക്കിലൂടെയും മറ്റുമായി ഖത്തർ ഗോൾ മുഖത്ത് ഇന്ത്യ എത്തിയെങ്കിലും ഒന്നും വലക്കുള്ളിലേക്ക് എത്തിയില്ല, മുസ്തഫ താരീഖ് മസ്ഹൽ, അല്‍മോയെസ് അലി, യൂസുഫ് അബ്ദുറിസാഖ് എന്നിവരാണ് ഖത്തറിനായി ഗോൾ നേടിയത്, മത്സരത്തിന്റെ 62 ശതമാനവും പന്ത് കൈവശം വെച്ചത് ഖത്തറായിരുന്നു. 12 കോർണറുകൾ ഖത്തറിന് ലഭിച്ചപ്പോൾ ഇന്ത്യക്ക് നേടാനായത് വെറും മൂന്നെണ്ണം മാത്രം.
തമീം മന്‍സൂറിന്റെ പാസില്‍ നിന്ന് മുസ്തഫ താരീഖാണ് ഖത്തറിനായി സ്‌കോര്‍ ചെയ്തത്, അല്‍മോയെസ് അലിയുടെ വകയാണ് ഖത്തറിന്റെ രണ്ടാമത്തെ ഗോള്‍. രണ്ടാം പകുതി ആരംഭിച്ചയുടന്‍ 47-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. 86-ാം മിനിറ്റിലായിരുന്നു ഖത്തറിന്റെ അവസാന ഗോള്‍ പിറന്നത്.
കുവൈത്തിനെ അവരുടെ നാട്ടിൽതോൽപിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഖത്തറിനെ നേരിട്ടത്. എന്നാൽ ഫിഫ റാങ്കിങിൽ തങ്ങളെക്കാൾ മുന്നിലുളള ഖത്തറിനെ പൂട്ടാൻ ഛേത്രിക്കും സംഘത്തിനും കഴിഞ്ഞില്ല.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS