Qatar ഖത്തറിൽ തൊഴിലാളികൾ കൂടുതൽ സുരക്ഷിതരാകും,വർക്കേഴ്‌സ് ഇൻഷുറൻസ് ഫണ്ടിന് കാബിനറ്റിന്റെ അംഗീകാരം

ദോഹ : വര്‍ക്കേഴ്സ് സപ്പോര്‍ട്ട് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫണ്ടിന്റെ കരട് രേഖയ്ക്ക്‌ ഖത്തർ മന്ത്രിസഭാ അംഗീകാരം നൽകി. തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്താനും, ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും ലക്ഷ്യമാക്കിയാണ് തീരുമാനം.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന യോഗത്തിലാണ് വര്‍ക്കേഴ്സ് സപ്പോര്‍ട്ട് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫണ്ടിന്റെകരട് രേഖയ്ക്ക് അംഗീകാരം നല്‍കിയത്.

തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും ആവശ്യമായ സുസ്ഥിര സാമ്പത്തിക സ്രോതസ്സുകള്‍ നല്‍കുക, തൊഴില്‍ തര്‍ക്ക പരിഹാര സമിതികള്‍ തീരുമാനിക്കുന്ന തൊഴിലാളികള്‍ക്ക് കുടിശ്ശിക നല്‍കുകയും തുടര്‍ന്ന് തൊഴിലുടമയില്‍ നിന്ന് ശമ്ബളം ലഭ്യമാക്കുകയും ചെയ്യുക,എന്നിവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. രാജ്യത്തെ ബന്ധപ്പെട്ടഅധികാരികളുമായി ഏകോപിപ്പിച്ച്‌ നിലവാരമുള്ള കളിസ്ഥലങ്ങള്‍, വിനോദ വേദികള്‍, താമസകേന്ദ്രങ്ങള്‍ എന്നിവഉറപ്പാക്കണമെന്നും കരട് രേഖയില്‍ നിർദേശിക്കുന്നു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT