Qatar ഖത്തറിൽ ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ദോഹ: ഖത്തറിൽ ഇന്ന് (തിങ്കളാഴ്ച) ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മേഘാവൃതമായ അന്തരീക്ഷമായതിനാൽ  ഉയർന്ന പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃർ നിർദ്ദേശിച്ചു, 30 നോട്ടിക്കൽ വേ​ഗതയിലാണ് കാറ്റ് വീശുക. 10 അടി ഉയരത്തിൽ വരെ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഖത്തറിലെ ഇന്നത്തെ താപനില 22-28 ഡി​ഗ്രി സെൽഷ്യസ് ആയിരിക്കും.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT