Qatar ആരോഗ്യമേഖലയിലെ മികവ്,നസീം ഹെല്‍ത്ത്‌കെയറിന് രണ്ട് അന്താരാഷ്ട്ര പുരസ്കാരങ്ങൾ

ദോഹ: ഖത്തറിലെ മുന്‍നിര ഹെല്‍ത്ത് കെയര്‍ സംരംഭമായ  നസീം ഹെല്‍ത്ത്‌കെയറിന് രണ്ട് ഹെല്‍ത്ത്‌കെയര്‍ ഏഷ്യ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഖത്തര്‍ പ്രൈമറി കെയര്‍ പ്രൊവൈഡര്‍ ഓഫ് ദ ഇയര്‍, ഖത്തര്‍ ഹോം കെയര്‍ ഇനിഷ്യേറ്റീവ് ഓഫ് ദ ഇയര്‍ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് നസീം ഹെല്‍ത്ത്‌കെയറിന് ലഭിച്ചത്.

മാര്‍ച്ച് 29ന് സിംഗപ്പൂരില്‍ നടന്ന ചടങ്ങില്‍ നസീം ഹെല്‍ത്ത് കെയര്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ഷാനവാസ് പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു. ആരോഗ്യമേഖലയില്‍ നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു, ഖത്തറില്‍ നിന്ന് ഈ വര്‍ഷത്തെ ഹെല്‍ത്ത് കെയര്‍ ഏഷ്യ അവാര്‍ഡ് ലഭിച്ച ഏക സ്ഥാപനമാണ് നസീം ഹെല്‍ത്ത്‌കെയര്‍.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT