Qatar സൂപ്പര്‍ താരങ്ങളുടെ ഡയമണ്ട് പോരിനൊരുങ്ങി ദോഹ

ദോഹ: ഖത്തറിന്റെ ഹൈജംപ് ഇതിഹാസം മുഅ്തസ് ബര്‍ഷിം, ഇന്ത്യയുടെ ഒളിമ്പ്ക്‌സ് ചാമ്പ്യന്‍ നീരജ് ചോപ്ര, ഇറ്റലിയുടെ ജിയാന്‍മാര്‍കോം ടാംബേരി, ജാവലിനിലെ ഇരട്ട ലോകചാമ്പ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ്, ലോകത്തിലെ ഏറ്റവും മികച്ച സ്പ്രിന്റര്‍മാരായ ആന്ദ്രൈ ഡി ഗ്രാസ്, മൈക്കല്‍ നോര്‍മന്‍, ഫ്രെഡ് കെര്‍ലി, കെന്നി ബെഡ്‌നാറെക് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ മാറ്റുരുക്കുന്ന ഡയമണ്ട് ലീഗ് പോരിനൊരുങ്ങി ദോഹ. മെയ് അഞ്ചിന് സുഹൈം ഹമദ് ബിന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിനായുള്ള ഒരുക്കങ്ങളുടെ അവസാനഘട്ടത്തിലാണ്.

പുതിയ സീസണ്‍ അത്‌ലിറ്റിക്‌സ് മത്സരങ്ങളുടെ തുടക്കം കൂടിയാണ് ദോഹ ഡയമണ്ട് ലീഗ്. പാരിസ് ഒളിമ്പിക്‌സിലേക്ക് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ ട്രാക്കിലും ഫീല്‍ഡിലും മിന്നും പ്രകടനം കാഴ്ചവെക്കാനുള്ള ലോകതാരങ്ങളുടെ തയാറെടുപ്പ് വേദി കൂടിയാകും ഇത്. ജൂലൈയില്‍ ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ആഗസ്റ്റില്‍ ബുഡാരെസ്റ്റ് വേദിയാവുന്ന ലോക ചാമ്പ്യന്‍ഷിപ്പ്, ചൈനയിലെ ഗ്വാങ്ചുവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് എന്നിവക്കായി ഒരുങ്ങുന്ന കായിക താരങ്ങളുടെ പ്രധാന പോരാട്ടവേദി കൂടിയായിരിക്കും ഇത് മാറും.

മെയില്‍ തുടങ്ങി സെപ്റ്റംബറില്‍ അമേരിക്കയിലെ യൂജീനില്‍  അവസാനിക്കുന്ന \ ലീഗോടെയാണ് 14 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന സീസണ്‍ അവസാനിക്കുക.. മെയ് അഞ്ചിന് ദോഹ കഴിഞ്ഞാല്‍, മെയ് 28ന് മൊറോക്കോയിലെ റബാത വേദിയാവുന്ന ലീഗിലും  താരങ്ങള്‍ മാറ്റുരക്കും.
 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT