Qatar റമദാനില്‍ ഓഫറുകളും സമ്മാനങ്ങളുമായി അല്‍ മീര

ദോഹ: ഖത്തര്‍ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം വിശുദ്ധ റമദാനില്‍ അല്‍ മീര കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനി തങ്ങളുടെ 60-ലധികം ശാഖകളില്‍ പ്രത്യേക പ്രമോഷനുകളും ഓഫറുകളും പ്രഖ്യാപിച്ചു. ഇതോടെ 900-ലധികം ഇനങ്ങള്‍ ഓഫര്‍ നിരക്കില്‍ സ്വന്തമാക്കാന്‍ സാധിക്കും. പാലുല്‍പ്പന്നങ്ങള്‍, അരി, എണ്ണ, ചിക്കന്‍, മാവ്, വെള്ളം എന്നിവയെല്ലാം ഓഫര്‍ നിരക്കില്‍ ലഭ്യമാകും, ഉപഭോക്താവിന് പ്രതിദിനം 1000 റിയാല്‍ വരെ സമ്മാനമായി ലഭിക്കാനുള്ള അവസരം അല്‍ മീര ഒരുക്കിയിട്ടുണ്ട്. കൂടൊതെ ടിവി, മറ്റ് ഇലക്ട്രോണിക് ഉല്പന്നങ്ങള്‍ എന്നിവ പ്രതിവാരം നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

കുറഞ്ഞ വരുമാനമുള്ള അര്‍ഹരായ ആളുകള്‍ക്ക് ഖത്തര്‍ ചാരിറ്റിയുമായി ചേര്‍ന്ന് വരുമാനത്തിന്റെ ഒരു പങ്ക് നല്‍കുമെന്ന് അല്‍ മീര അറിയിച്ചു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള 1000 ഗിഫ്റ്റ് വൗച്ചറുകള്‍ ഖത്തര്‍ ചാരിറ്റിക്ക് കൈമാറിയതായി അല്‍ മീര അധികൃതര്‍ വ്യക്തമാക്കി.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT