Qatar ഖത്തറിൽ കമ്പനി രജിസ്‌ട്രേഷനുള്ള ഏകജാലക സംവിധാനത്തിന് തുടക്കമായി

ദോഹ: ഖത്തറിൽ കമ്പനി രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ എളുപ്പവും സുതാര്യവുമാക്കുന്നതിനുള്ള ഏകജാലക സംവിധാനത്തിന് തുടക്കമായി.വാണിജ്യ-വ്യവസായ, തൊഴിൽ, നീതി, ആഭ്യന്തര മന്ത്രാലയങ്ങളെ ഏകോപിപ്പിച്ചു കൊണ്ടാണ് കൂടുതൽ ലളിതമായ നടപടിക്രമങ്ങളിലൂടെ കമ്പനി രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയത്.

പുതിയ വെബ്‌സൈറ്റ് ഞായറാഴ്ച മുതൽ പ്രവർത്തനസജ്ജമായി.ഇതനുസരിച്ച്,വിവിധ മന്ത്രാലയങ്ങളിൽ നേരിട്ട് പോകാതെയും മറ്റു വെബ്‌സൈറ്റുകൾ സാന്ദർശിക്കാതെയും single window എന്ന വെബ്‌സൈറ്റ് വഴി കമ്പനി രജിസ്‌ട്രേഷനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാൻ കഴിയും.

സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്താനും പ്രാദേശിക,വിദശ നിക്ഷേപങ്ങളെ ആകർഷിക്കാനും ലക്ഷ്യമാക്കിയാണ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിയുടെ നിർദേശപ്രകാരം പുതിയ സംവിധാനം ഒരുക്കിയതെന്ന് വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ അബ്ദുല്ല അൽ താനി പറഞ്ഞു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT