Qatar മത്സരം ഞങ്ങൾക്കിഷ്ടമാണ്,സൗദിയുടെ പുതിയ വിമാനക്കമ്പനിയെ സ്വാഗതം ചെയ്ത് ഖത്തര്‍ എയര്‍വേസ് സിഇഒ

ദോഹ: സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയറിനെ സ്വാഗം ചെയ്യുന്നതായി ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍.ഞങ്ങള്‍ മത്സരം ഇഷ്ടപ്പെടുന്നുവെന്നും സൗദിയുടെ രണ്ടാമത്തെ വിമാനക്കമ്പനിയായ റിയാദ് എയറിനെ മത്സരരംഗത്തേക്ക് സ്വാഗതം ചെയ്യുന്നതായും ദുബായില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് കോണ്‍ഫറന്‍സില്‍ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.

മാര്‍ച്ചില്‍ ആരംഭിച്ച സൗദി അറേബ്യയുടെ രണ്ടാമത്തെ വിമാനക്കമ്പനിയാണ് റിയാദ് എയര്‍. സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ളതുമാണ് റിയാദ് എയര്‍. 2030ഓടെ ആഗോളതലത്തില്‍ നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ റിയാദ് എയറിന് സാധിക്കുമെന്നാണ് കരുതുന്നത്. സൗദി രാജ്യകുടുംബത്തിന്റെ വിഷന്‍ 2030 പ്രോഗ്രാമിന്റെ ഭാഗമാണ് പുതിയ എയര്‍ലൈന്‍.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT