ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു ‘മൃ​ഗ​സ​മ്മേ​ള​നം’ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്ഥാ​പി​ച്ച ‘വൈ​ൽ​ഡ് ടേ​ബി​ൾ ഓ​ഫ് ല​വ് ഇ​ൻ ദോ​ഹ’ എ​ന്ന പേ​രി​ലെ ക​ലാ​സൃ​ഷ്ടി

ദോ​ഹ: പ​ച്ച​പ്പ് നി​റ​ഞ്ഞ കൊ​ച്ചു കാ​ടി​നു​ള്ളി​ൽ ആ​ന​യും ക​ടു​വ​യും സിം​ഹ​വും മു​ത​ൽ കു​തി​ര​യും ജി​റാ​ഫും കു​ര​ങ്ങ​നും വ​രെ ചേ​ർ​ന്നി​രി​ക്കു​ന്ന ഒ​രു വ​ട്ട​മേ​ശ സ​മ്മേ​ള​നം. ഖ​ത്ത​റി​ൽ ത​ന്നെ​യാ​ണ് സം​ഭ​വം. ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ലി​നു​ള്ളി​ലാ​യി ഒ​രു​ക്കി​യ ഒ​ച്ചാ​ഡ് പൂ​ന്തോ​ട്ട​ത്തി​നു​ള്ളി​ലാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് മ​റ്റൊ​രു അ​തി​ശ​യ കാ​ഴ്ച​യാ​യി ഈ ​ക​ലാ​സൃ​ഷ്ടി​ക​ൾ സ​ജ്ജ​മാ​ക്കി​യ​ത്.നീ​ള​മേ​റി​യ മേ​ശ​ക്ക് ചു​റ്റി​ലും ആ​ന​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഒ​രു ച​ർ​ച്ച എ​ന്ന ആ​ശ​യ​ത്തി​ലാ​ണ് ലോ​ക​പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​രാ​യ ഗി​ല്ലി​യും മാ​ർ​ക്കും ചേ​ർ​ന്ന് ‘വൈ​ൽ​ഡ് ലൈ​ഫ് വ​ണ്ട​ർ​​സ്കേ​പ്സ്’ എ​ന്ന പേ​രി​ൽ ക​ലാ​സൃ​ഷ്ടി ത​യാ​റാ​ക്കി​യ​ത്

മൂ​ന്ന് സൃ​ഷ്ടി​ക​ളാ​ണ് ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു ന​ൽ​കി​യ​ത്. ‘വൈ​ൽ​ഡ് ടേ​ബി​ൾ ഓ​ഫ് ല​വ് ഇ​ൻ ദോ​ഹ’ എ​ന്ന പേ​രി​ൽ വെ​ങ്ക​ല​ത്തി​ലാ​ണ് ഈ ​വ​ട്ട​മേ​ശ ശി​ൽ​പ​മൊ​രു​ക്കി​യ​ത്. ഖ​ത്ത​റി​ന്റെ പ​രി​സ്ഥി​തി​യി​ൽ കാ​ണ​പ്പെ​ടു​ന്ന​ത് ഉ​ൾ​പ്പെ​ടെ വ​ന്യ​ജീ​വി​ക​ൾ ഓ​രോ ക​സേ​ര​യി​ലാ​യി ഇ​ടം പി​ടി​ച്ച നി​ല​യി​ലാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന മൃ​ഗ​ങ്ങ​ളു​ടെ അ​തി​ജീ​വ​നം ച​ർ​ച്ച ചെ​യ്യു​ന്ന ഗൗ​ര​വ ച​ർ​ച്ച​യെ ശി​ൽ​പി​ക​ൾ പ്ര​തി​ഫ​ലി​ക്കു​ന്നു. 3.5 മീ​റ്റ​ർ വീ​തി​യും 10.5 മീ​റ​ർ നീ​ള​ത്തി​ലു​മു​ള്ള സൃ​ഷ്ടി​ക്ക് ആ​റ് ട​ൺ വെ​ങ്ക​ലം ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT