Qatar ഖത്തർ-ബഹ്‌റൈൻ എംബസികൾ തുറക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

ദോഹ: ഏറെക്കാലത്തെ ഇടവേളക്ക് ശേഷം ബഹ്റൈൻ-ഖത്തര്‍ ബന്ധം സാധാരണനിലയിലേക്ക് നീങ്ങുന്നു.ഇതിന്റെ  ഭാഗമായി ഇരുരാജ്യങ്ങളും പരസ്പരം എംബസികള്‍ തുറക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി ഖത്തര്‍ വിദേശകാര്യമന്ത്രാലയ ഔദ്യോഗിക വക്താവ് മാജിദ് ബിൻ മുഹമ്മദ് അല്‍ അൻസാരി വ്യക്തമാക്കി.

ബഹ്റൈൻ-ഖത്തര്‍ സംയുക്ത സമിതിയുടെ മൂന്നാമത് യോഗത്തില്‍ എംബസികള്‍ തുറക്കുന്നതിനെ കുറിച്ച്‌ ചര്‍ച്ച നടന്നിരുന്നു. സൗദിയിലെ അല്‍ ഉലയില്‍ നടന്ന ജി.സി.സി ഉച്ചകോടിയിലെ തീരുമാനപ്രകാരമാണ് ജി.സി.സി രാജ്യങ്ങള്‍ ബന്ധം ശക്തിപ്പെടുത്തുന്നത്, കഴിഞ്ഞദിവസം ഖത്തറും യു.എ.ഇയും പരസ്പരം എംബസികള്‍ തുറന്നിരുന്നു.

നിലവിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.ദിനേന ആറ് വിമാന സര്‍വിസുകളാണ് നിലവില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ളത്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT